Picsart 23 03 21 01 58 33 128

മെസ്സിയും റൊണാൾഡോയും ദേശീയ ടീമിനൊപ്പം ചേർന്നു

ലോകകപ്പിനു ശേഷമുള്ള ആദ്യ ഇന്റർനാഷണൽ ബ്രേക്ക് ആരംഭിച്ച ആദ്യ ദിവസം തന്നെ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും തങ്ങളുടെ ദേശീയ ടീമിനൊപ്പം ചേർന്നു. പോർച്ചുഗലിന് രണ്ട് മത്സരങ്ങൾ ആണ് മാർച്ചിൽ ഉള്ളത്. ആദ്യ മത്സരത്തിൽ മാർച്ച് 23ന് അവർ Liechtensteinനെ നേരിടും. 26 മാർച്ചിന് പോർച്ചുഗൽ ലക്സംബർഗിനെയും നേരിടും. പോർച്ചുഗലിന് ഇത് പുതിയ പരിശീലകനു കീഴിൽ ഉള്ള ആദ്യ മത്സരമാകും‌. മുൻ ബെൽജിയം പരിശീലകനായ റൊബേർടോ മാർട്ടിനസ് ആണ് ഇപ്പോൾ പോർച്ചുഗൽ പരിശീലകൻ.

ലയണൽ മെസ്സിയും ലോക ചാമ്പ്യന്മാരായ അർജന്റീനയും ഈ ഇന്റർനാഷണൽ ബ്രേക്കിൽ രണ്ടു മത്സരങ്ങൾ കളിക്കും. മാർച്ച് 24ന് പുലർച്ചെ നടക്കുന്ന മത്സരത്തിൽ പനാമ ആകും അർജന്റീനയുടെ എതിരാളികൾ. മാർച്ച് 27ന് കുറാസാവോയെയും അർജന്റീന നേരിടും. ലോകകപ്പ് നേടിയ ശേഷമുള്ള അർജന്റീനയുടെ ആദ്യ മത്സരത്തിനായി അവരുടെ ആരാധകരും കാത്തിരിക്കുകയാണ്.

Exit mobile version