Picsart 23 02 16 12 38 04 106

“മാഞ്ചസ്റ്റർ യുണൈറ്റഡിനും ബാഴ്സലോണക്കും റീസെറ്റ് ആവശ്യമാണ്” – ടെൻ ഹാഗ്

മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗ്, എഫ്‌സി ബാഴ്‌സലോണയ്‌ക്കെതിരായ തന്റെ ടീമിന്റെ യൂറോപ്പ ലീഗ് പോരാട്ടത്തിന് മുന്നോടിയായി ഇരു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി രണ്ട് ക്ലബ്ബുകളും വലിയ പ്രതിസന്ധിയിലൂടെ ആണ് കടന്നുപോയത്, യൂറോപ്യൻ ഫുട്‌ബോളിന്റെ മുൻനിരയായ ചാമ്പ്യൻസ് ലീഗിൽ കളിക്കാതെ യൂറോപ്പയിൽ ഈ പോരാട്ടം നടക്കുന്നത് അതുകൊണ്ടാണ് എന്ന് ടെൻ ഹാഗ് പറഞ്ഞു.

“രണ്ട് ക്ലബ്ബുകൾക്കും ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ ആഗ്രഹമുണ്ട്, എന്നാൽ യാഥാർത്ഥ്യം, ഞങ്ങൾ യൂറോപ്പ ലീഗിലാണ് എന്നതാണ്, ഇത് രണ്ട് ക്ലബ്ബുകൾക്കും റീസെറ്റ് ആവശ്യമാണെന്ന് വ്യക്തമാക്കുന്നു,” ടെൻ ഹാഗ് ബുധനാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.

“വ്യാഴാഴ്ച രാത്രി ഇരു ക്ലബുകളും നേർക്കുനേർ വരുന്നത് നല്ലതാണ്, കാരണം ഇത് രണ്ട് ക്ലബ്ബുകളെയും സഹായിക്കും. ഞങ്ങൾ രണ്ടു ക്ലബുകളും ഇപൊഓൾ ശരിയായ ദിശയിലാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version