Picsart 23 05 08 20 44 13 767

ഗ്രീൻവുഡിനെ തേടി ഇറ്റലിയിൽ നിന്നും ഓഫറുകൾ

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവ സ്‌ട്രൈക്കർ മേസൺ ഗ്രീൻവുഡിന് ഇറ്റാലിയൻ, ടർക്കിഷ് ഫുട്ബോൾ ക്ലബ്ബുകളിൽ നിന്നും ഓഫറുകൾ. താരവുമായി അടുത്ത വൃത്തങ്ങൾ പറയുന്നതനുസരിച്ച്, യുവന്റസ്, എസി മിലാൻ, എഎസ് റോമ എന്നിവരെല്ലാം ഗ്രീൻവുഡിന്റെ പ്രതിനിധികളുമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് സസ്പെൻഷൻ നേരിടുന്ന താരം ഒന്നര വർഷത്തോളമായി ഫുട്ബോൾ കളത്തിൽ നിന്ന് പുറത്താണ്.

ഗ്രീൻവുഡിന്റെ കാമുകി നൽകിയ പീഡന പരാതികൾ എല്ലാം തള്ളിപോയിരുന്നു എങ്കിലും യുണൈറ്റഡ് ഇതുവരെ താരത്തെ ടീമിൽ എടുക്കുന്നത് ആലോചിച്ചിട്ടില്ല. ക്ലബ് കൂടുതൽ അന്വേഷണം നടത്തി ഈ സീസൺ അവസാനത്തിലാകും ഈ കാര്യത്തിൽ തീരുമാനം എടുക്കുക. ഗ്രീൻവുഡ് യുണൈറ്റഡ് വിടാൻ ആണ് ആഗ്രഹിക്കുന്നത്. കരിയർ വേറെ എവിടെയെങ്കിലും പുനരാരംഭിക്കാൻ ആണ് താരം ആഗ്രഹിക്കുന്നത്.

22 വയസ്സ് മാത്രം പ്രായമുള്ള ഗ്രീൻവുഡ്, സമീപ വർഷങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വളർത്തി കൊണ്ടുവന്ന ഏറ്റവും മികച്ച പ്രതിഭകളിൽ ഒരാളായിരുന്നു. മികച്ച ഫോമിൽ നിൽക്കുമ്പോൾ ആയിരുന്നു താരം കേസിൽ ജയിലിൽ ആയതും കരിയർ താറുനാറായതും.

Exit mobile version