Picsart 24 05 26 15 06 21 934

മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരാനും കിരീടങ്ങൾ നേടാനും ആണ് തന്റെ ആഗ്രഹം – ബ്രൂണോ ഫെർണാണ്ടസ്

മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരാൻ തന്നെയാണ് എന്റെ ആഗ്രഹം എന്ന് ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ്. ഇന്നലെ എഫ് എ കപ്പ് വിജയത്തിനു ശേഷം സംസാരിക്കുക ആയിരുന്നു ബ്രൂണോ. യുണൈറ്റഡിൽ തുടരാനും ഇതുപോലെ കിരീടങ്ങൾ ഉയർത്താനും ആണ് ഞാൻ ആഗ്രഹിക്കുന്നത്. കിരീടം ഉയർത്താൻ ആയില്ല എങ്കിൽ കിരീടത്തിനായി അവസാന നിമിഷം വരെ ഈ ജേഴ്സിയിൽ പൊരുതാൻ ഞാൻ ആഗ്രഹിക്കുന്നു. ബ്രൂണോ പറഞ്ഞു.

ഞങ്ങളെക്കാൾ ആരാധകർ ആണ് ഈ കിരീടം അർഹിക്കുന്നത് എന്നും ബ്രൂണോ പറഞ്ഞു. “കിരീടം ആരാധകരാണ് ഏറെ അർഹിക്കുന്നത്. അവർ ഒരുപക്ഷേ നമ്മളേക്കാൾ കൂടുതൽ കിരീടം അർഹിക്കുന്നു,” ഫെർണാണ്ടസ് ഐടിവി സ്പോർട്ടിനോട് പറഞ്ഞു.

“ഞങ്ങൾ ആഗ്രഹിച്ച സീസൺ ഞങ്ങൾക്കില്ലായിരുന്നു, പക്ഷേ ഏറ്റവും മോശം കാലഘട്ടങ്ങളിൽ ആരാധകർ ഞങ്ങൾക്ക് പിന്നിൽ ഉണ്ടായിരുന്നു. ഞങ്ങൾക്ക് എന്തെങ്കിലും തിരികെ അവർക്ക് നൽകണം.” അതാണ് ഈ കിരീടം.

Exit mobile version