Picsart 24 04 20 23 39 33 904

മാഞ്ചസ്റ്റർ സിറ്റി FA Cup ഫൈനലിൽ, അവസരങ്ങൾ തുലച്ച് ചെൽസി പുറത്ത്

മാഞ്ചസ്റ്റർ സിറ്റി എഫ് എ കപ്പ് ഫൈനലിൽ. ഇന്ന് നടന്ന സെമി ഫൈനലിൽ ചെൽസിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് മഞ്ചസ്റ്റർ സിറ്റി ഫൈനലിലേക്ക് മുന്നേറിയത്. ഇന്ന് നടന്ന മത്സരത്തിൽ 7 മിനിറ്റുകൾ മാത്രം ബാക്കിയിരിക്കെ ആയായിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ ഗോൾ വന്നത്. ബർണാഡോ സിൽവ ആണ് ഗോൾ നേടിയത്‌.

ഇന്ന് നിരവധി അവസരങ്ങൾ തുലച്ചു കളഞ്ഞതാണ് ചെൽസിക്ക് വിനയായത്. ആദ്യ പകുതിയിലും രണ്ടാം പകുതിയിലും മികച്ച അവസരങ്ങൾ അധികവും വന്നത് ചെൽസിയുടെ താരങ്ങൾക്കു മുന്നിലായിരുന്നു. എന്നാൽ ഒരവസരവും അവർക്ക് ലക്ഷ്യത്തിലേക്ക് എത്തിക്കാൻ ആയില്ല. നിക്ലസ് ജാക്സണും കൈസേദോയും എല്ലാം അവസരങ്ങൾ പാഴാക്കുന്നത് ഇന്ന് മത്സരത്തിൽ കണ്ടു. രണ്ടാം പകുതിയിൽ ഒരു പെനാൽറ്റിയും ചെൽസിക്ക് നിഷേധിക്കപ്പെട്ടു. ഒരു ഫ്രീകിക്കിൽ നിന്ന് ഗ്രീലിഷിന്റെ കയ്യിൽ പന്തുകൊണ്ടു എങ്കിലും അത് പെനാൽറ്റി വിളിക്കാൻ റഫറി തയ്യാറായില്ല. വാർ പരിശോധനയ്ക്കും തയ്യാറായില്ല.

അവസാനം 84ആം മിനിറ്റിലാണ് മാഞ്ചസ്റ്റർ സിറ്റി വിജയി ഗോൾ കണ്ടെത്തിയത്. ഡി ബ്രുയിനെ നൽകിയ ഒരു ക്രോസ് ബോൾ ഗോൾകീപ്പർ രക്ഷപ്പെടുത്താൻ ശ്രമിച്ചു എങ്കിലും അത് നേരെ വന്നത് ബെർണാഡോ സിൽവയുടെ കാലുകളിലേക്ക് ആയിരുന്നു. അദ്ദേഹം അവസരം പാഴാക്കാതെ പന്ത് ലക്ഷ്യത്തിൽ എത്തിച്ചു.

നാളെ നടക്കുന്ന രണ്ടാം സെമിഫൈനൽ മാഞ്ചസ്റ്റർ യുണൈറ്റഡും കൊവെൻട്രി സിറ്റിയും തമ്മിൽ ഏറ്റുമുട്ടും. ഈ മത്സരത്തിൽ വിജയികളാവും ഫൈനലിൽ സിറ്റിയുടെ എതിരാളികൾ.

Exit mobile version