ടോട്ടൻഹാം ഹോട്ട്‌സ്‌പറുമായി 2-2 സമനിലയിൽ അവസാനിച്ച മത്സരത്തിനിടെ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ബെഞ്ചമിൻ ഷെസ്‌കോക്ക് കാൽമുട്ടിന് പരിക്കേറ്റത് ടീമിന് ആശങ്കയുണ്ടാക്കിയിരുന്നു. പരിക്കിന്റെ തീവ്രതയെക്കുറിച്ച് പരിശീലകൻ റൂബൻ അമോറിം ആശങ്ക പ്രകടിപ്പിച്ചെങ്കിലും, പ്രാഥമിക റിപ്പോർട്ടുകളും ആദ്യ പരിശോധനകളും സൂചിപ്പിക്കുന്നത് പരിക്ക് ഗുരുതരമല്ല എന്നാണ്.
വിശദമായ ചിത്രം ലഭിക്കുന്നതിനായി എം.ആർ.ഐ. സ്കാൻ ഉടൻ നടത്തും. ഈ സീസണിൽ 12 മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകൾ മാത്രമാണ് ഷെസ്‌കോ നേടിയിട്ടുള്ളതെങ്കിലും, താരത്തിന്റെ അഭാവം ടീമിന്റെ മുന്നേറ്റനിരയെ ബാധിക്കും. ഇന്റർ നാഷണൽ ബ്രേക്ക് കഴിയുമ്പോഴേക്ക് താരം ഫിറ്റ്നസ് വീണ്ടെടുക്കും എന്നാണ് യുണൈറ്റഡിന്റെ ഇപ്പോഴത്തെ പ്രതീക്ഷ.