Pep

മാഞ്ചസ്റ്റർ സിറ്റിക്ക് 1 മില്യൺ പൗണ്ട് പിഴ ചുമത്തി പ്രീമിയർ ലീഗ്


കഴിഞ്ഞ സീസണിൽ ഒക്ടോബർ മുതൽ ഫെബ്രുവരി വരെ നടന്ന ഒമ്പത് മത്സരങ്ങളിൽ കിക്കോഫുകളും റീസ്റ്റാർട്ടുകളും വൈകിപ്പിച്ചതിന് മാഞ്ചസ്റ്റർ സിറ്റിക്ക് പ്രീമിയർ ലീഗ് 1.08 മില്യൺ പൗണ്ട് പിഴ ചുമത്തി. ഡിസംബറിൽ ഓൾഡ് ട്രാഫോർഡിൽ നടന്ന മാഞ്ചസ്റ്റർ ഡെർബിയിൽ രണ്ടാം പകുതിയിൽ ഉണ്ടായ 2 മിനിറ്റ് 24 സെക്കൻഡ് വൈകിയാണ് കളികളിഞ്ഞത്.


സിറ്റി പിഴ അംഗീകരിക്കുകയും ക്ഷമാപണം നടത്തുകയും ചെയ്തതായി പ്രീമിയർ ലീഗ് സ്ഥിരീകരിച്ചു. ഉയർന്ന പ്രൊഫഷണൽ നിലവാരം നിലനിർത്തുന്നതിനും മത്സരങ്ങളുടെ സംപ്രേക്ഷണം കൃത്യസമയത്ത് നടക്കുന്നതിനും വേണ്ടിയാണ് ഈ നിയമങ്ങൾ നിലവിലുള്ളതെന്ന് ലീഗ് പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു.


സമാനമായ ലംഘനങ്ങൾക്ക് സിറ്റിക്ക് ലഭിക്കുന്ന ആദ്യ ശിക്ഷയല്ല ഇത്. കഴിഞ്ഞ വർഷം, ഇതേ നിയമങ്ങളുടെ 22 ലംഘനങ്ങൾക്ക് അവർക്ക് 2 മില്യൺ പൗണ്ടിലധികം പിഴ ചുമത്തിയിരുന്നു.

Exit mobile version