റാമോസിന്റെ പി എസ് ജി അരങ്ങേറ്റം വൈകും

പി എസ് ജിയിൽ എത്തിയ റാമോസ് ഇതുവരെ ക്ലബിനായി പ്രീസീസൺ മത്സരങ്ങളിൽ ഇറങ്ങിയിട്ടില്ല. റാമോസ് പൂർണ്ണ ഫിറ്റ്നസിലേക്ക് മടങ്ങി എത്താത്തതാണ് ഇതിനു കാരണം. പി എസ് ജിയുടെ ആദ്യ മൂന്ന് പ്രീസീസൺ മത്സരങ്ങളിലും ഇറങ്ങാത്ത റാമോസ് ഈ വരുന്ന ആഴ്ച എങ്കിലും കളത്തിൽ ഇറങ്ങിയേക്കും. 2021ൽ ആകെ ഏഴു മത്സരങ്ങൾ മാത്രമെ റാമോസ് കളിച്ചിട്ടുള്ളൂ. പരിക്ക് അത്ര മാത്രം റാമോസിനെ അലട്ടിയിരുന്നു.

ജൂലൈ 24ന് ജെനോവയ്‌ക്കെതിരെയോ ജൂലൈ 27ന് സെവില്ലയ്‌ക്കെതിരെയോ റാമോസ് ഇറങ്ങും എന്നാണ് പ്രതീക്ഷ. എന്തായാലും ഓഗസ്റ്റ് 1 ന് ലില്ലക്ക് എതിരെ നടക്കുന്ന ട്രോഫി ഡെ ചാമ്പ്യൻസ് മത്സരത്തിൽ റാമോസ്
ഉണ്ടാകും.

Exit mobile version