നെയ്മർ പി എസ് ജിക്കായി അദ്ദേഹത്തിന്റെ നൂറു ശതമാനവും നൽകുന്നു

പി എസ് ജി താരം നെയ്മർ ക്ലബിനായി അദ്ദേഹത്തിന്റെ 100 ശതമാനവും നൽകുന്നുണ്ട് എന്ന് പി എസ് ജി പരിശീലകൻ ടുക്കൽ. ഇന്നലെ ലിയോണിനെതിരായ മത്സരത്തിൽ വിജയ ഗോൾ നേടിക്കൊണ്ട് നെയ്മർ തിളങ്ങിയിരുന്നു. പരിക്കിനാൽ വലയുന്ന പി എസ് ജിയെ അവസാന രണ്ടു മത്സരങ്ങളിലും രക്ഷിച്ചത് നെയ്മർ ആണ്. നെയ്മറിന്റെ അവസാന നാലു മാസത്തിനിടെയിൽ ഉള്ള മൂന്നാം മത്സരം മാത്രമാണ് ഇതെന്നും താരം കൂടുതൽ മെച്ചപ്പെടും എന്നും ടുക്കൽ പറഞ്ഞു.

നെയ്മറിനെ ഒരു ചിന്തയും അലട്ടുന്നില്ല എന്നും നൂറു ശതമാനവും നെയ്മറിന്റെ ശ്രദ്ധ പി എസ് ജിയിൽ തന്നെയാണെന്നും പി എസ് ജി പരിശീലകൻ പറഞ്ഞു. താരം ടീമംഗങ്ങളുമായി നല്ല ബന്ധത്തിൽ ആണെന്നും പി എസ് ജിയിൽ സന്തോഷവാനാണെന്നും പരിശീലകൻ പറഞ്ഞു. നെയ്മർ ഈ ക്ലബിന് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആറു മത്സരങ്ങളിൽ നിന്ന് 15 പോയന്റുമായി ലീഗിൽ ഒന്നാമതാണ് പി എസ് ജി ഇപ്പോൾ ഉള്ളത്.

Exit mobile version