Rudd

ലെസ്റ്റർ സിറ്റി പരിശീലകൻ റുഡ് വാൻ നിസ്റ്റൽറൂയിയെ പുറത്താക്കി


ലണ്ടൻ: പ്രീമിയർ ലീഗ് ക്ലബ്ബായ ലെസ്റ്റർ സിറ്റി തങ്ങളുടെ മുഖ്യ പരിശീലകൻ റുഡ് വാൻ നിസ്റ്റൽറൂയിയെ പുറത്താക്കി. ക്ലബ്ബിന്റെ സമീപകാല പ്രകടനം വിലയിരുത്തിയ ശേഷമാണ് ഈ അപ്രതീക്ഷിത തീരുമാനം.
സീസണിൽ നിസ്റ്റൽറൂയിയെ കൊണ്ടു വന്നിട്ടും ലെസ്റ്ററിലെ കാര്യങ്ങൾ മെച്ചപ്പെട്ടിരുന്നില്ല. ക്ലബിനെ റിലഗേഷനിൽ നിന്ന് രക്ഷിക്കാനും അദ്ദേഹത്തിനായില്ല.


നെതർലാൻഡ്‌സ് ഇതിഹാസമായ വാൻ നിസ്റ്റൽറൂയി കഴിഞ്ഞ വർഷം നവംബറിലാണ് ലെസ്റ്റർ സിറ്റിയുടെ പരിശീലകനായി ചുമതലയേറ്റത്. പുതിയ പരിശീലകനെ കണ്ടെത്താനുള്ള തിരച്ചിൽ ലെസ്റ്റർ സിറ്റി ആരംഭിച്ചുകഴിഞ്ഞു. ക്ലബ്ബിനെ ചാമ്പ്യൻഷിപ്പിൽ നിന്ന് കരകയറ്റാൻ കഴിവുള്ള ഒരു വ്യക്തിയെയാണ് അവർ ലക്ഷ്യമിടുന്നത്.

Exit mobile version