Picsart 25 06 27 12 17 11 501

കേരള ബ്ലാസ്റ്റേഴ്സ് യുവതാരം ലിക്മാബാം രാകേഷ് വീണ്ടും ലോണിൽ പോകും

യുവ ഡിഫൻഡർ ലിക്മാബാം രാകേഷ് വീണ്ടും കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്ന് ലോണിൽ പഞ്ചാബ് എഫ് സിയിലേക്ക് പോകും. 22 വയസ്സുകാരനായ രാകേഷിന് 2027 വരെ കേരളാ ബ്ലാസ്റ്റേഴ്സിനൊപ്പം കരാർ ഉണ്ട്. താരത്തെ പഞ്ചാബിലേക്ക് ലോണിക് അയക്കാൻ കരാർ ധാരണ ആയതായി 90ndStoppage റിപ്പോർട്ട് ചെയ്യുന്നു.

മണിപ്പൂരിൽ ജനിച്ച രാകേഷ്, നെറോക്ക എഫ്‌സിയിൽ നിന്നാണ് തൻ്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ചത്. 2018-ൽ ബെംഗളൂരു എഫ്‌സി അക്കാദമിയിൽ ചേരുകയും അവരുടെ അണ്ടർ 16, അണ്ടർ 18, റിസർവ് ടീമുകളെ പ്രതിനിധീകരിച്ച് റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്‌മെൻ്റ് ലീഗ് ഉൾപ്പെടെ വിവിധ ടൂർണമെൻ്റുകളിൽ പങ്കെടുക്കുകയും ചെയ്തു. 2022-ൽ ഐ ലീഗ് ക്ലബ് ആയ നെറോക്ക എഫ്‌സിയിൽ രാകേഷ് തിരിച്ചെത്തി. അതിനുശേഷം, ഐ-ലീഗ്, ഡ്യൂറൻഡ് കപ്പ്, സൂപ്പർ കപ്പ് എന്നീ ടൂർണമെന്റുകളിൽ നെറോക്ക എഫ്‌സിക്കായി രാകേഷ് 40-ലധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. കൂടുതൽ മത്സരങ്ങളിലും ലെഫ്റ്റ്-ബാക്ക് പൊസിഷനിലാണ് കളിച്ചിട്ടുള്ളതെങ്കിലും സെൻ്റർ-ബാക്ക് ആയി കളിക്കുവാനും കഴിവുള്ള കളിക്കാരനാണ് രാകേഷ് ലിക്മാബാം.

കഴിഞ്ഞ സീസണിൽ പഞ്ചാബിൽ ലോണിൽ കളിച്ച താരം അഞ്ച് മത്സരങ്ങൾ കളിച്ചിരുന്നു.

Exit mobile version