“സാമ്പത്തിക പ്രതിസന്ധിയാണ്, നെയ്മറും മാർട്ടിനസും ഒന്നും ഈ വർഷം ബാഴ്സയിൽ എത്തില്ല”

ബാഴ്സലോണയുടെ അടുത്ത സീസണിലേക്കുള്ള ട്രാൻസ്ഫർ ടാർഗറ്റുകളിൽ പ്രധാനികളാണ് നെയ്മറും ലൗട്ടാരോ മാർട്ടിനെസും. എന്നാൽ ഇരുവരെയും ഈ വർഷം വാങ്ങുന്നത് എളുപ്പമായിരിക്കില്ല എന്ന് ബാഴ്സലോണ പരിശീലകൻ സെറ്റിയെൻ പറയുന്നു. തനിക്ക് മാർട്ടിനെസിനെ ഇഷ്ടമാണ്. വലിയ ഭാവിയുള്ള താരവുമാണ്. എന്നാൽ കൊറോണ ക്ലബിനെ വലിയ രീതിയിൽ ആണ് സാമ്പത്തികമായി ബാധിച്ചിരിക്കുന്നത്‌‌. അതുകൊണ്ട് തന്നെ മാർട്ടിനെസിനെ പോലെ വലിയ ട്രാൻസ്ഫറുകൾ നടക്കാൻ സാധ്യതയില്ല‌. അദ്ദേഹം പറഞ്ഞു.

മാർട്ടിനെസ് മാത്രമല്ല നെയ്മറിന്റെ തിരിച്ചുവരവിലും ഇതേ സാമ്പത്തിക പ്രശ്നം ബാഴ്സലോണ നേരിടുന്നുണ്ട് എന്നും സെറ്റിയെൻ പറഞ്ഞു. നെയ്മറിനായി പി എസ് ജി ആവശ്യപ്പെടുന്നത് 180 മില്യണും, മാർട്ടിനെസിനായി ഇന്റർ ആവശ്യപ്പെടുന്നത് 110 മില്യണുമാണ്.

Exit mobile version