Picsart 24 05 11 23 52 31 597

ബ്രാഹിം ഡിയസിന് ഇരട്ട ഗോൾ, തകർപ്പൻ ജയവുമായി റയൽ മാഡ്രിഡ്

ലാലിഗയിൽ ഇന്ന് നടന്ന അവസരത്തിൽ തകർപ്പൻ വിജയവുമായി റയൽ മാഡ്രിഡ്‌. ഇന്ന് ഗ്രാനഡയെ നേരിട്ട റയൽ മാഡ്രിഡ് എതിരില്ലാത്ത നാല് ഗോളുകൾക്കാണ് വിജയിച്ചത്. രണ്ടു ഗോളും ഒരു അസിസ്റ്റും നേടിക്കൊണ്ട് ബ്രാഹിം ഡിയസ് ഹീറോ ആയി. നേരത്തെ തന്നെ ലീഗ് കിരീടം ഉറപ്പിച്ച റയൽ മാഡ്രിഡ് ഇന്ന് ഒരു സമ്മർദ്ദവും ഇല്ലാതെയാണ് കളിച്ചത്. ആദ്യപകുതിയിൽ യുവതാരം ഫ്രാൻ ഗാർസിയുടെ ഗോളിലൂടെ ആയിരുന്നു റയൽ മാഡ്രിഡ് ലീഡ് എടുത്തത്.

ആദ്യ പകുതിയുടെ അവസാന മിനിറ്റിലെ ഗോളിലൂടെ റയൽ ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയിലായിരുന്നു ബ്രാഹിം ഡിയസിന്റെ ഇരട്ട ഗോളുകൾ വന്നത്. 49ആം മിനിട്ടിലും 59ആം മിനുട്ടിലും ആയിരുന്നു ഈ ഗോളുകൾ.

ഈ വിജയത്തോടെ റയൽ 35 മത്സരങ്ങളിൽ നിന്ന് 90 പോയിന്റിൽ എത്തി. അവർ 99 എന്ന പോയിൻറ് ആകും ഈ സീസണൽ ലക്ഷ്യമിടുന്നത്. ഇനി മൂന്ന് മത്സരങ്ങൾ കൂടിയാണ് ലീഗിൽ ബാക്കിയുള്ളത്

Exit mobile version