പി.എസ്.ജി മികച്ച ടീം : റൊണാൾഡോ

പി.എസ്.ജി മികച്ച ടീമാണെന്നും എന്നാൽ റയൽ മാഡ്രിഡ് അനുഭവ സമ്പത്തുള്ള ഒരു സംഘം ആണെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോ.  അതെ സമയം പി.എസ്.ജിയെ മറികടന്നു ചാമ്പ്യൻസ് ലീഗിൽ മുന്നേറാൻ റയൽ മാഡ്രിഡ് മികച്ച പ്രകടനം പുറത്തെടുക്കേണ്ടി വരുമെന്നും റൊണാൾഡോ പറഞ്ഞു.

“ഞങ്ങൾ പി.എസ്.ജിയെ ബഹുമാനിക്കുന്നു, പി.എസ്.ജി മികച്ച കളിക്കാരുള്ള ടീമാണ്” റൊണാൾഡോ പറഞ്ഞു. സീസണിന്റെ തുടക്കത്തിൽ മികച്ച ഫോമിലെത്താതിരുന്ന റൊണാൾഡോ കഴിഞ്ഞ ദിവസം റയൽ സോസിഡാഡിനെതിരെ ഹാട്രിക് നേടി താൻ മികച്ച ഫോമിലാണെന്ന് തെളിയിച്ചിരുന്നു. ബുധനാഴ്ചയാണ് റയൽ മാഡ്രിഡ് – പി.സ്.ജി ചാമ്പ്യൻസ് ലീഗ് ആദ്യ പാദ പോരാട്ടം.

ലോകക്കപ്പിൽ പോർച്ചുഗലിന്റെ സാധ്യതയെ പറ്റി ചോദിച്ചപ്പോൾ ലോകക്കപ്പ് നേടാൻ സാധ്യത ഉള്ളവരുടെ പട്ടികയിൽ പോർച്ചുഗൽ ഇല്ലെന്നും പക്ഷെ ലോകകപ്പ് പോലെത്തെ ഒരു ടൂർണമെന്റിൽ കളിയ്ക്കാൻ പാകത്തിൽ ഒരു ടീം പോർച്ചുഗലിന് ഉണ്ടെന്നും റൊണാൾഡോ പറഞ്ഞു.

2016/ 17 സീസണിലെ മികച്ച ഫുട്ബോൾ കളിക്കാരനുള്ള ഗോൾ 50 അവാർഡ് വാങ്ങിയതിന് ശേഷം ഗോൾ.കോമിനു അനുവദിച്ച അഭിമുഖത്തിലാണ് റൊണാൾഡോ മനസുതുറന്നത്‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version