“യുവതാരങ്ങൾക്ക് അവസരം നൽകാൻ ഉള്ള ക്ഷമ ബാഴ്സലോണയ്ക്ക് ഇല്ല”

ബാഴ്സലോണ ക്ലബിനെതിരെ വീണ്ടും വിമർശനം ഉയർത്തി മുൻ ബാഴ്സലോണ താരം കാർലെസ് പെരെസ്‌ രംഗത്ത്. എല്ലാവരും ബാഴ്സലോണ അക്കാദമിയെ കുറിച്ച് പറയും എങ്കിലും ബാഴ്സലോണ ക്ലബിന് അക്കാദമി താരങ്ങൾക്ക് അവസരം നൽകാനുള്ള ധൈര്യം ഇല്ലായെന്ന് കാർലെസ് പെരെസ് പറയുന്നു.

യുവതാരങ്ങൾക്ക് അവസരം നൽകാനുള്ള ക്ഷം ബാഴ്സക്ക് ഇല്ല എന്നാണ് ബാഴ്സലോണ അക്കാദമിയുടെ ഉൽപ്പന്നമായ കാർലെസ് പെരെസ് തന്നെ പറയുന്നത്. ഈ കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ കാർലെസ് പെരെസ് ക്ലബ് വിടാൻ നിർബന്ധിതനാവുകയും ഇറ്റാലിയൻ ക്ലബായ റോമയിലേക്ക് കൂടു മാറുകയും ചെയ്തിരുന്നു.

തന്നെ എന്തിനാണ് പുറത്താക്കുന്നത് ഒരിക്കൽ പോലും ബാഴ്സലോണ വ്യക്തമാക്കിയില്ല എന്ന് താരം അവർത്തിച്ചു. ബാഴ്സലോണയിലെ നല്ല കലാത്തിനോട് ക്ലബിന് നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version