മെയ് 4 മുതൽ ലാലിഗ ക്ലബുകൾ പരിശീലനത്തിന് ഇറങ്ങും

മെയ് 4 മുതൽ ലാലിഗ ക്ലബുകൾക്ക് പരിശീലനത്തിന് ഇറങ്ങാൻ നിർദ്ദേശം. ക്ലബുകളിലെ മുഴുവൻ താരങ്ങൾക്കും പരിശീലന ഗ്രൗണ്ടുകളിൽ എത്താം എങ്കില്ലും കൂട്ടം ചേർന്നുള്ള പരിശീലനം ഇപ്പോൾ നടക്കില്ല. എല്ലാവരും ഒറ്റയ്ക്ക് ഒറ്റയ്ക്ക് ആകും ആദ്യം പരിശീലനം നടത്തുക. ഇതിനായി ക്ലബുകൾ ഒരോ താരങ്ങളുടെയും പരിശീലന സമയം നിശ്ചയിച്ചു നൽകേണ്ടി വരും. നാളെ മുതൽ ലാലിഗ താരങ്ങൾക്ക് കൊറോണ ടെസ്റ്റും നടക്കും.

മെയ് 18 മുതൽ താരങ്ങൾക്ക് ചെറിയ ഗ്രൂപ്പുകൾ ആയി പരിശീലനം നടത്താം. ജൂൺ ആദ്യ വാരത്തോടെ സാധാരണ രീതിയിൽ ഉള്ള ടീം പരിശീലനങ്ങളിലും എത്താം. ജൂൺ മധ്യത്തോടെ എങ്കിലും ലീഗ് പുനരാരംഭിക്കാൻ ആകും ലാലിഗയുടെ പദ്ധതി. അങ്ങനെ ആണെങ്കിൽ ആറ് ആഴ്ചയോളം ആണ് മാച്ച് ഫിറ്റ്നെസ് വീണ്ടെടുക്കാൻ വേണ്ടി താരങ്ങൾക്ക് ലഭിക്കുന്നത്.

Exit mobile version