ലാലിഗ താരങ്ങൾ മുഴുവൻ മൂന്ന് തവണ കൊറോണ ടെസ്റ്റ് നടത്തണം

ഫുട്ബോൾ കളത്തിലേക്ക് തിരികെ എത്തണം എങ്കിൽ ലാലിഗയിലെ മുഴുവൻ താരങ്ങളും മൂന്ന് തവണ കൊറോണ ടെസ്റ്റിന് വിധേയരാകേണ്ടി വരും. എന്നാൽ മാത്രമെ ലാലിഗ പുനരാരംഭിക്കാൻ പറ്റുകയുള്ളൂ എന്ന് ലാലിഗ പ്രസിഡന്റ് തെബാസ് പറഞ്ഞു. മൂന്ന് ഘട്ടങ്ങളിൽ ആയാകും ടെസ്റ്റുകൾ നടക്കുക. ആദ്യം താരങ്ങൾ ഒറ്റയ്ക്ക് ഉള്ള പരിശീലനത്തിനു ഇറങ്ങും മുമ്പ് ആകും ടെസ്റ്റ് നടക്കുക.

പിന്നീട് താരങ്ങൾ ഗ്രൂപ്പ് ഘട്ട ചർച്ച നടത്തുന്ന സമയത്ത് രണ്ടാം ഘട്ട ടെസ്റ്റും നടത്തും. ലാലിഗ മത്സരങ്ങൾ പുനരാരംഭിക്കുന്നതിനു മുമ്പാകും അവസാന വട്ട കോവിഡ് 19 ടെസ്റ്റ് നടക്കുക. ഇത് എല്ലാവരുടെയും സുരക്ഷയ്ക്ക് വേണ്ടിയാണെന്നും ലാലിഗ പ്രസിഡന്റ് പറഞ്ഞു.

Exit mobile version