“താനുമായി കോമന് എന്തായിരുന്നു പ്രശ്നം എന്ന് അറിയില്ല, ബാഴ്സലോണക്ക് ഒരു ലീഡറെ ആവശ്യമാണ്” – പ്യാനിച്

കോമൻ എന്താണ് തന്നിൽ നിന്ന് ആഗ്രഹിച്ചിരുന്നത് എനിക്ക് ഇപ്പോഴും അറിയില്ല എന്ന് മധ്യനിര താരം പ്യാനിച്. കോമാന്റെ കീഴിൽ അവസരങ്ങൾ ഇല്ലാതെ ആയതോടെ പ്യാനിച് ലോണിൽ തുർക്കിയിലേക്ക് പോകേണ്ടി വന്നിരുന്നു. കോമ എന്താണ് താനുമായുള്ള പ്രശ്നം എന്ന് ഇതുവരെ പറഞ്ഞില്ല. അദ്ദേഹം കാര്യങ്ങൾ വിശദീകരിക്കാനോ പരിഹാരം കണ്ടെത്താനോ ശ്രമിച്ചില്ല. പ്യാനിച് പറഞ്ഞു. താൻ മെച്ചപ്പെടാനും തെറ്റു തിരുത്താനും ഒക്കെ തയ്യാറായിരുന്നു. പക്ഷെ അദ്ദേഹം ഒന്നും പറഞ്ഞുല്ല. മുൻ യുവന്റസ് താരം പറഞ്ഞു.

“ഒരു സീസണിൽ, അവസാനം, കിരീടങ്ങൾ നേടാൻ നിങ്ങൾക്ക് 17-18 കളിക്കാർ ആവശ്യമാണ്. പക്ഷേ അദ്ദേഹം എനിക്ക് ഉത്തരങ്ങൾ നൽകിയില്ല.ബാഴ്സലോണ ഒരു വിഷമകരമായ സാഹചര്യത്തിലാണ് ഇപ്പോൾ ഉള്ളത്. ഫലങ്ങൾ ആരാധകർ ആഗ്രഹിച്ചതുപോലെ പോകുന്നില്ല. കളിക്കാർ സമ്മർദ്ദത്തിലാണ്,” പ്യാനിച് പറഞ്ഞു

ടീമിന് മുന്നോട്ട് പോകാൻ ഇപ്പോൾ ഒരു നല്ല ലീഡർ ആവശ്യമാണ്. ലോകത്തിലെ നാലോ അഞ്ചോ വലിയ ക്ലബ്ബുകളിൽ ഒന്നാണ് ബാഴ്സലോണ.ബാഴ്‌സലോണ പഴയ കാലത്തേക്ക് മടങ്ങിവരും, പക്ഷേ അതിന് കുറച്ച് സമയമെടുക്കും എന്നാണ് താൻ കരുതുന്നത് എന്നും പ്യാനിച് പറഞ്ഞു.

Exit mobile version