“ഇന്ററിന്റെ താല്പര്യത്തിൽ സന്തോഷം, പക്ഷെ ബാഴ്സലോണ വിടില്ല”

ബാഴ്സലോണയുടെ ബ്രസീലിയൻ മധ്യനിര താരം ആർതുർ മെലോ താൻ ക്ലബ് വിടില്ല എന്ന് വ്യക്തമാക്കി. ഇന്റർ മിലാന്റെ ഓഫറിനെ കുറിച്ച് സംസാരിക്കുക ആയിരുന്നു ബ്രസീലിയൻ താരം. ഇന്റർ മിലാന് തന്നിൽ താല്പര്യം ഉണ്ട് എന്ന് താൻ അറിഞ്ഞു. ഇന്റർ പോലൊരു വലിയ ക്ലബിന്റെ താല്പര്യം തനിക്ക് സന്തോഷം നൽകുന്നുണ്ട്. എന്നാൽ താൻ ബാഴ്സലോണയിൽ തന്നെ തുടരാനാണ് ഇഷ്ടപ്പെടുന്നത്. ആർതുർ പറഞ്ഞു.

തനിക്ക് ബാഴ്സലോണയിലെ ജീവിതത്തിൽ തൃപ്തിയുണ്ട്. ബാഴ്സക്ക് ഒപ്പം വലിയ കാര്യങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹം എന്നും 23കാരൻ പറഞ്ഞു. ആർതുറിനെ ക്ലബിൽ നിലൻൽനിർത്താൻ തന്നെയാണ് ബാഴ്സലോണയുടെയും തീരുമാനം. ഏതു വൻ ഓഫർ വന്നാലും ആർതുറിനെ വിട്ടു നൽകില്ല എന്ന് ബാഴ്സലോണ നേരത്തെ പറഞ്ഞിരുന്നു.

Exit mobile version