Picsart 24 07 27 19 32 25 998

എൻഡ്രിക് റയൽ മാഡ്രിഡിൽ 16ആം നമ്പർ ജേഴ്സി അണിയും

ബ്രസീലിയൻ അത്ഭുത താരം എൻഡ്രിക് ഇന്ന് റയൽ മാഡ്രിഡ് ക്ലബിൽ എത്തി. താരം റയൽ മാഡ്രിഡിൽ 16ആം നമ്പർ ജേഴ്സി അണിയും ർന്ന് ക്ലബ് അറിയിച്ചു. ഇന്ന് താരത്തെ ക്ലബ് പ്രെഡിഡന്റ് പെരസ് ഔദ്യോഗികമായി ക്ലബിലേക്ക് സ്വാഗതം ചെയ്തു. ഒരു വർഷം മുമ്പ് തന്നെ എൻഡ്രികിന്റെ ട്രാൻസ്ഫർ റയൽ മാഡ്രിഡ് പൂർത്തിയാക്കിയിരുന്നു എങ്കിലും ഇന്നാണ് താരത്തിന്റെ ഔദ്യോഗിക പ്രസന്റേഷൻ നടക്കുന്നത്.

വിനിഷ്യസ് ജൂനിയർ, റോഡ്രിഗോ എന്നിവരുടെ പാത പിന്തുടർന്ന് ആണ് ബ്രസീലിയൻ താരം മാഡ്രിഡിലേക്ക് എത്തുന്നത്. പാൽമിറാസിൽ നിന്ന് 75 മില്യൺ യൂറോക്ക് ആയിരുന്നു താരത്തെ റയൽ സ്വന്തമാക്കിയത് . 35 മില്യൺ ആണ് ട്രാൻസ്ഫർ തുക, 25 മില്യൺ ആഡ് ഓണും ഒപ്പം 15 മില്യണോളം ടാക്സും ഈ ട്രാൻസ്ഫറിനായി റയൽ നൽകും.

താരത്തിന് പതിനെട്ട് വയസ് ആവാതെ രാജ്യം വിടാൻ ആവില്ല എന്നതിനാൽ ആണ് ഈ സീസൺ വരെ എൻഡ്രിക്കിനായി റയൽ കാത്തു നിൽക്കേണ്ടി വന്നത്. 2030 വരെയുള്ള കരാർ താരത്തിന് റയലിൽ ഉണ്ട്‌.

Exit mobile version