Picsart 24 06 15 16 15 28 832

മുൻ ആഴ്‌സണൽ താരം കെവിൻ കാംബെൽ അന്തരിച്ചു

മുൻ ആഴ്‌സണൽ, എവർട്ടൺ താരം കെവിൻ കാംബെൽ അന്തരിച്ചു. സമീപകാലത്ത് അലട്ടിയിരുന്ന ശാരീരിക പ്രശ്നങ്ങളെ തുടർന്ന് ആണ് 54 കാരനായിരുന്ന അദ്ദേഹം മരണപ്പെട്ടത്. കരിയർ തുടങ്ങിയ 1988 മുതൽ 1995 വരെ ആഴ്‌സണലിന് ആയി കളിച്ച അദ്ദേഹം 200 അധികം മത്സരങ്ങൾ ക്ലബിന് ആയി കളിച്ചിട്ടുണ്ട്. ആഴ്‌സണലിന് ഒപ്പം ലീഗ്, എഫ്.എ കപ്പ്, ലീഗ് കപ്പ് അദ്ദേഹം ഭാഗം ആയിട്ടുണ്ട്‌.

തുടർന്ന് എവർട്ടണിനു 1999 മുതൽ 2005 വരെ പ്രീമിയർ ലീഗിലും അദ്ദേഹം ബൂട്ട് കെട്ടി. നോട്ടിങ്ഹാം ഫോറസ്റ്റ്, വെസ്റ്റ് ബ്രോം, കാർഡിഫ് സിറ്റി ടീമുകൾക്ക് ആയും കളിച്ച അദ്ദേഹം 2007 ൽ ആണ് കളിയിൽ നിന്നു വിരമിക്കുന്നത്. ഇംഗ്ലണ്ട് അണ്ടർ 21 ടീമിനും ഇംഗ്ലണ്ട് ബി ടീമിനും ആയി അദ്ദേഹം കളിച്ചിട്ടുണ്ട്. താരത്തിന്റെ വിയോഗത്തിൽ പ്രീമിയർ ലീഗും ക്ലബുകളും മുൻ താരങ്ങളും അനുശോചനം രേഖപ്പെടുത്തി.

Exit mobile version