Picsart 24 08 01 06 13 52 080

ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഡ്യൂറണ്ട് കപ്പിൽ ഇറങ്ങുന്നു

ഈ സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം ഇന്ന് നടക്കും. കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഡ്യൂറണ്ട് കപ്പിൽ മുംബൈ സിറ്റിയെ ആണ് നേരിടുന്നത്. പുതിയ പരിശീലകൻ മൈക്കിൾ സ്റ്റാറേയുടെ ആദ്യ മത്സരമാകും ഇത്. നേരത്തെ പ്രീസീസണിൽ ബ്ലാസ്റ്റേഴ്സ് സ്റ്റാറേയുടെ കീഴിൽ തായ്ലൻഡിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഡ്യൂറണ്ട് കപ്പ് സ്ക്വാഡ്

ഇന്ന് കൊൽക്കത്തയിൽ വെച്ചാണ് ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയെ നേരിടുന്നത്. മുംബൈ സിറ്റി അവരുടെ റിസേർവ്സ് ടീമും ആയാണ് ഇന്ന് ഇറങ്ങുന്നത്. എന്നാൽ കേരള ബ്ലാസ്റ്റേഴ്സിന് അവരുടെ പ്രധാന സ്ക്വാഡ് തന്നെയുണ്ട്. അതുകൊണ്ട് തന്നെ വിജയിച്ചു തുടങ്ങാൻ ആകും എന്ന് ബ്ലാസ്റ്റേഴ്സ് വിശ്വസിക്കുന്നു.

നോഹ, ലൂണ, പെപ്ര, മിലോസ് എന്നീ വിദേശ താരങ്ങൾ ഇന്ന് ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടാകും. ഇന്ന് രാത്രി 7 മണിക്ക് നടക്കുന്ന മത്സരം സോണി ലൈവിലും ജിയോ ടിവിയിലും തത്സമയം കാണാം.

Exit mobile version