വിഘ്നേഷിന്റെ പരിക്ക് സാരമുള്ളത്, ആറ് ആഴ്ചയോളം പുറത്ത്

എഫ്‌സി ഗോവയ്‌ക്കെതിരായ ഐലൻഡേഴ്‌സിന്റെ ഉദ്ഘാടന മത്സരത്തിന്റെ 13-ാം മിനിറ്റിൽ പരിക്കേറ്റ് കളം വിട്ട വിഘ്നേഷ് ദക്ഷിണാമൂർത്തി തിരികെ കളത്തിൽ എത്താൻ താമസിക്കും. താരത്തിന് കണങ്കാലിന് പരിക്കേറ്റതായി മുംബൈ സിറ്റി സ്ഥിരീകരിച്ചു. ക്ലിനിക്കൽ പരിശോധനകളും സ്കാനുകളും അനുസരിച്ച്, വിഘ്‌നേഷിന് കണങ്കാലിന് ഒരു പൊട്ടലും ഉളുക്കും സംഭവിച്ചു. ലാറ്ററൽ ലിഗമെന്റുകൾക്കും പരിക്കേറ്റു. ഏകദേശം ആറാഴ്ച വരെ അദ്ദേഹത്തിന് നഷ്ടമാകുമെന്ന് പ്രതീക്ഷിക്കുന്നത് എന്ന് ക്ലബ് പറഞ്ഞു.

Exit mobile version