Picsart 23 09 15 21 39 26 856

ഒരു യു എ ഇ ക്ലബിനെ കൂടെ പരാജയപ്പെടുത്തി, കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ ടൂറിന് മികച്ച ഫിനിഷ്

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ ടൂറിന് വിജയത്തോടെ അവസാനം. ഇന്ന് അവസാന മത്സരത്തിൽ അൽ ജസീറ അൽ ഹമ്രയെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് വിജയിച്ചത്. മത്സരത്തിന്റെ തുടക്കത്തിൽ ബിദ്യാസാഗർ ഒരു പെനാൽട്ടി നഷ്ടപ്പെടുത്തി എങ്കിലും അദ്ദേഹം തന്നെ പിന്നീട് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോൾ നേടി‌. ആദ്യ പകുതി കേരള ബ്ലാസ്റ്റേഴ്സ് 1-0ന് അവസാനിപ്പിച്ചു.

രണ്ടാം പകുതിയിൽ പ്രിതം കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോളും നേടി. ഇതോടെ ബ്ലാസ്റ്റേഴ്സ് വിജയം ഉറപ്പിച്ചു. യു എ ഇയിൽ ആകെ മൂന്ന് മത്സരങ്ങൾ കളിച്ച കേരള ബ്ലാസ്റ്റേഴ്സ് രണ്ടു മത്സരങ്ങളും വിജയിച്ചു. ആദ്യ മത്സരത്തിൽ അൽ വസലിനോട് തോറ്റ ബ്ലാസ്റ്റേഴ്സ് രണ്ടാം മത്സരത്തിൽ ഷാർജ എഫ് സിയെ തോൽപ്പിച്ചിരുന്നു‌.

Exit mobile version