മുൻ കേരള ബ്ലാസ്റ്റേഴ്സ് സഹ പരിശീലകൻ തങ്ബോയ് സിംഗ്ടോ ഇനി ഹൈദരബാദിനൊപ്പം

തങ്ബോയ് സിങ്ടോ ഐ എസ് എൽ ക്ലബായ ഒഡീഷ എഫ് സി വിട്ട് ഹൈദരാബാദ് എഫ് സിയിൽ എത്തി. സിങ്ടോ ഹൈദരബാദിൽ കരാർ ഒപ്പുവെച്ചതായി ക്ലബ് ഇന്ന് ഔദ്യോഗിക പ്രഖ്യാപനത്തിലൂടെ അറിയിച്ചു. ഈസ്റ്റ് ബംഗാളിൽ നിന്ന് ഉള്ള ഓഫർ നിരസിച്ചാണ് സിങ്ടോ ഹൈദരബാദിൽ എത്തുന്നത്. മുമ്പ് രണ്ട് സീസണോളം കേരള ബ്ലാസ്റ്റേഴ്സ് സഹ പരിശീലകനായിരുന്നു സിങ്ടോ.

ഷില്ലോങ്ങ് ലജോങിന്റെ പരിശീലകനായും സിങ്ടോ തിളങ്ങിയിട്ടുണ്ട്. യുവ താരങ്ങളെ വളർത്തിയെടുക്കുന്നതിൽ വലിയ കഴിവ് തന്നെ സിങ്ടോയ്ക്ക് ഉണ്ട്. സിങ്ടോയുടെ വരവ് ഹൈദരബാദിനെ മികച്ച യുവതാരങ്ങളെ വളർത്തിയെടുക്കാൻ സഹായിക്കും എന്ന് ക്ലബും കരുതുന്നു. ഇതിനകം തന്നെ മികച്ച അക്കാദമിയുള്ള ടീമാണ് ഹൈദരബാദ്. മുൻ കേരള ബ്ലാസ്റ്റേഴ്സ് സി ഇ ഒയും ഇപ്പോഴത്തെ ഹൈദരബാദിന്റെ ഉടമയുമായി വരുണിന്റെ സാന്നിദ്ധ്യമാണ് സിങ്ടോയെ ഹൈദരബാദിൽ എത്തിച്ചിരിക്കുന്നത്.

Exit mobile version