Picsart 24 02 25 21 59 10 872

ഒഡീഷ പഞ്ചാബിനെ പരാജയപ്പെടുത്തി, കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിന് യോഗ്യത നേടി

ഇന്ന് ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒഡീഷ പഞ്ചാബ് എഫ് സിയെ പരാജയപ്പെടുത്തിയതോടെ കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിന് യോഗ്യത നേടി. മൂന്ന് മത്സരങ്ങൾ ശേഷിക്കെ ആണ് കേരള ബ്ലാസ്റ്റേഴ്സ് യോഗ്യത ഉറപ്പിച്ചത്. ഇന്ന് ഒഡീഷ് എഫ്സി ഒന്നിനെതിരെ 3 ഗോളുകൾക്കാണ് പഞ്ചാബ് എഫ് സിയെ പരാജയപ്പെടുത്തിയത്. ഇതോടെ കേരള ബ്ലാസ്റ്റേഴ്സ് ആദ്യ ആറിൽ കേരള ബ്ലാസ്റ്റേഴ്സ് ഉണ്ടാകും എന്ന് ഉറപ്പായി.

ഇന്ന് 34ആം മിനിട്ടിൽ ദിയെഗോ മൗറീസിയോയിലൂടെ ആണ് ഓഡിഷ എഫ് സി ലീഡ് എടുത്തത്. 38ആം മിനിറ്റിൽ മെഹ്ദി തലാലിന്റെ ഗോൾ പഞ്ചാബിന് സമനില നൽകി. രണ്ടാം പകുതിയിൽ ആക്രമണം കൂർപ്പിച്ച ഒഡീഷ 64ആം മിനുട്ടിൽ ഇസാകിലൂടെ വീണ്ടും ലീഡ് എടുത്തു. 68ആം മിനുട്ടിൽ മൗറീസിയോ ഒരു പെനാൾട്ടി കൂടെ ലക്ഷ്യത്തിൽ എത്തിച്ചതോടെ അവർ വിജയം ഉറപ്പിച്ചു.

ഒഡീഷക്ക് 20 മത്സരങ്ങളിൽ നിന്ന് 39 പോയിന്റ് ആണ് ഉള്ളത്. പഞ്ചാബിന് 21 പോയിന്റും. കേരള ബ്ലാസ്റ്റേഴ്സിന് 30 പോയിന്റാണ് ഉള്ളത്. കേരള ബ്ലാസ്റ്റേഴ്സിന് പിറകിൽ ഉള്ള ആർക്കും ഇനി 30നു മുകളിൽ പോയിന്റ് ആകില്ല.

Exit mobile version