Picsart 23 02 20 18 15 33 106

ഒഡീഷ എഫ് സിയുടെ ക്യാപ്റ്റൻ ക്ലബിൽ കരാർ പുതുക്കി

തങ്ങളുടെ ശക്തനായ സെന്റർ ബാക്ക്, കാർലോസ് ഡെൽഗാഡോ, ക്ലബ്ബുമായുള്ള കരാർ 2024 സീസൺ വരെ നീട്ടിയതായി ഒഡീഷ എഫ്‌സി പ്രഖ്യാപിച്ചു. 2019-2020 സീസണിൽ ടീമിൽ ചേർന്നതിനുശേഷം, ഡെൽഗാഡോ ഒഡീഷയുടെ പ്രതിരോധത്തിലെ ഒരു വൻ മതിലാണ്, മൊത്തം 35 മത്സരങ്ങൾ ഐ എസ് എല്ലിൽ ഡെൽഗാഡോ കളിച്ചിട്ടുണ്ട്. ഒരു ഗോൾ നേടുകയും ചെയ്തു.

മലാഗ യൂത്ത് അക്കാദമിയിൽ നിന്നു വളർന്നുവന്ന 35 കാരനായ ഡെൽഗാഡോ മുമ്പ് വലൻസിയ, റയൽ വയ്യഡോയിഡ് തുടങ്ങിയ മുൻനിര ക്ലബ്ബുകളിൽ കളിച്ചിട്ടുണ്ട്. ഒഡീഷ എഫ്‌സിക്ക് അദ്ദേഹത്തിന്റെ അനുഭവപരിചയവും നേതൃത്വവും വിലമതിക്കാനാവാത്തതാണ്, അടുത്ത കുറച്ച് സീസണുകളിൽ അദ്ദേഹം പ്രതിരോധം നയിക്കുന്നതിൽ ടീമിന് സന്തോഷമുണ്ട് എന്ന് ക്ലബ് ഇന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

Exit mobile version