ആദ്യ മത്സരത്തിന് ഒഡീഷ, വിജയം തുടരാൻ ബെംഗളൂരു

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ ഒഡീഷ എഫ്‌സി ഇന്ന് അവരുടെ ആദ്യ മത്സരത്തിൽ 2018-19 ചാമ്പ്യന്മാരായ ബെംഗളൂരു എഫ്‌സിയെ നേരിടും. കിക്കോ റാമിറസിനെ പരിശീലകനാക്കി എത്തിച്ച് പുതിയ മുഖവുമായി വരുന്ന ഒഡീഷ എഫ്‌സിയിൽ ഇത്തവണ വലിയ പ്രതീക്ഷകളാണ് ഫുട്ബോൾ നിരീക്ഷകർക്ക് ഉള്ളത്. ബെംഗളുരു എഫ്‌സി ആദ്യ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകർത്തതിന്റെ ആത്മവിശ്വാസത്തിൽ ആകും ഇന്ന് ഇറങ്ങുന്നത്.

കഴിഞ്ഞ സീസണിൽ 20 മത്സരങ്ങളിൽ നിന്ന് വെറും 12 പോയിന്റ് നേടാനെ ഒഡീഷയ്ക്ക് ആയിരുന്നുള്ളൂ. ക്ലബ് ആകെ രണ്ട് മത്സരങ്ങൾ മാത്രം ആണ് കഴിഞ്ഞ സീസണിൽ ജയിച്ചത്. ഇത്തവണ പ്രീസീസണിൽ നല്ല പ്രകടനം കാഴ്ചവെച്ച ഒഡീഷ അത് ഐ എസ് എൽ സീസണിലും തുടരാൻ ആകും എന്ന് പ്രതീക്ഷിക്കുന്നു. അഞ്ച് പ്രീ-സീസൺ പരിശീലന മത്സരങ്ങളിൽ ക്ലബ് മൂന്ന് വിജയവും ഒരു സമനിലയും ഒരു തോൽവിയും ആയിരുന്നു നേടിയത്.

ബെംഗളൂരു എഫ് സിയിൽ ഇന്ന് പരിക്ക് കാരണം മലയാളി താരം ലിയോൺ അഗസ്റ്റിൻ ഉണ്ടാകില്ല. ഇന്ന് രാത്രി 7.30ന് നടക്കുന്ന മത്സരം സ്റ്റാർ സ്പോർട്സിലും ഹോട് സ്റ്റാറിലും കാണാം.

.

Exit mobile version