Picsart 23 11 16 21 02 16 135

മുംബൈ സിറ്റി പരിശീലകൻ ദസ് ബക്കിങ്ഹാം സ്ഥാനം ഒഴിഞ്ഞു, ഇനി ഇംഗ്ലണ്ടിൽ

മുംബൈ സിറ്റി പരിശീലകൻ ദസ് ബക്കിങ്ഹാം ക്ലബ് വിട്ടു. ഇംഗ്ലീഷ് ക്ലബായ ഓക്സ്ഫോർഡ് യുണൈറ്റഡിന്റെ പരിശീലകനാകാൻ ആണ് ബക്കിങ്ഹാം സ്ഥാനം ഒഴിഞ്ഞത്. മുംബൈ സിറ്റിക്ക് ഇത് വലിയ തിരിച്ചടിയാകും. ഇംഗ്ലണ്ടിലെ ലീഗ് വൺ ടീമാണ് ഓക്സ്ഫോർഡ് യുണൈറ്റഡ്. മുംബൈ സിറ്റി ഉടൻ തന്നെ പുതിയ പരിശീലകനെ നിയമിക്കും എന്ന് പ്രതീക്ഷിക്കുന്നു.

2025വരെയുള്ള കരാർ ബക്കിങ്ഹാമിന് മുംബൈയിൽ ഉണ്ടായിരുന്നു. കഴിഞ്ഞ സീസണിൽ മുംബൈ സിറ്റിയെ ഷീൽഡ് വിജയത്തിൽ എത്തിക്കാൻ ബക്കിംഗ്ഹാമിനായിരുന്നു.

2021ൽ ലൊബേര മുംബൈ സിറ്റി വിട്ടപ്പോൾ ആയിരുന്നു ബക്കിങ്ഹാം ചുമതലയേറ്റത്‌. അദ്ദേഹത്തിന് മുംബൈയിലെ ആദ്യ സീസൺ അത്ര മികച്ചതായിരുന്നില്ല. എങ്കിലും ആ കുറവെല്ലാം അദ്ദേഹം രണ്ടാം സീസണിൽ പരിഹരിച്ചു. സിറ്റി ഗ്രൂപ്പ് ഉടമസ്ഥതയിലുള്ള A-ലീഗ് ചാമ്പ്യന്മാരായ മെൽബൺ സിറ്റി FC യിൽ നിന്നായിരുന്നു ഡെസ് ബക്കിംഗ്ഹാം ഇന്ത്യയിലേക്ക് എത്തിയത്

Exit mobile version