Picsart 23 04 04 14 49 11 207

ഈസ്റ്റ് ബംഗാളിന്റെ പുതിയ പരിശീലകൻ, സാധ്യതയിൽ ലൊബേര മുന്നിൽ

മുംബൈ സിറ്റിയെ മുമ്പ് ഐ എസ് എൽ ചാമ്പ്യന്മാരാക്കിയ പരിശീലകൻ സെർജി ലൊബേര വീണ്ടും ഇന്ത്യയിലേക്ക് എത്താൻ സാധ്യത. കോൺസ്റ്റന്റൈനു പകരക്കാരെ അന്വേഷിക്കുന്ന ഈസ്റ്റ് ബംഗാളിന്റെ ലിസ്റ്റിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ലൊബേര ആണ്‌. ഇപ്പോൾ ചൈനീസ് ക്ലബായ സിചുവൻ ജിയുനിയു ക്ലബിന്റെ പരിശീലകൻ ആണ് ലൊബേര.

സെർജിയോ ലോബെറ അവസാനം ഇന്ത്യയിൽ മുംബൈ സിറ്റിയെ ആണ് പരിശീലിപ്പിച്ചത്. 2020 ഒക്ടോബറിൽ ആയിരുന്നു മുംബൈ സിറ്റിയിൽ ചേർന്നത്. ക്ലബ്ബിനെ ഐഎസ്എൽ ചരിത്രത്തിൽ ഐഎസ്എൽ ലീഗ് വിന്നേഴ്സ് ഷീൽഡും ഐഎസ്എൽ ട്രോഫിയും നേടുന്ന ആദ്യ ടീമാക്കി മാറ്റാൻ ലൊബേരയ്ക്ക് ആയിരുന്നു. മുംബൈ സിറ്റിയിൽ വരും മുമ്പ് ലൊബേരയുടെ കീഴിൽ എഫ് സി ഗോവയും ഗംഭീര പ്രകടനങ്ങൾ നടത്തിയിരുന്നു.

Exit mobile version