Picsart 23 01 20 14 42 25 662

ലെസ്കോവിചിന്റെ പരിക്കിൽ ആശങ്ക വേണ്ട എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ

കേരള ബ്ലാസ്റ്റേഴ്സ് സെന്റർ ബാക്ക് ലെസ്കോവിചിന്റെ പരിക്കിന്റെ കാര്യത്തിൽ ആശങ്ക വേണ്ട എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച്. ലെസ്കോവിചിന് പരിക്ക് കാരണം മുംബൈ സിറ്റിക്ക് എതിരായ മത്സരം നഷ്ടമായിരുന്നു. നാളെ നടക്കുന്ന എഫ് സി ഗോവക്ക് എതിരായ മത്സരത്തിലും ലെസ്കോവിച് ഉണ്ടാകില്ല. എന്നാൽ അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ല എന്നും പെട്ടെന്ന് തന്നെ ലെസ്കോവിച് തിരികെ ടീമിൽ എത്തും എന്നും കോച്ച് പറഞ്ഞു.

മസിലിൽ പൊട്ടലുകൾ ഇല്ല. ചെറിയ പരിക്ക് മാത്രമാണ്. നാളെ തന്നെ ലെസ്കോവിചിനെ വേണം എങ്കിൽ കളിപ്പിക്കാം. എന്നാൽ താൻ അത്തരത്തിൽ റിസ്ക് എടുക്കാൻ ഇഷ്ടപ്പെടുന്ന കോച്ച് അല്ല. താരങ്ങൾ 100% ഒകെ ആണെങ്കിലേ കളിപ്പിക്കുകയുള്ളൂ‌. അല്ലായെങ്കിൽ പെട്ടെന്ന് ഭേദമാകേണ്ട പരിക്കുകൾ വഷളാകും എന്നും ഇവാൻ പറഞ്ഞു. ലെസ്കോവിച് ഇല്ല എങ്കിലും ഭയമില്ല എന്നും അദ്ദേഹത്തിന്റെ റോളിൽ പകരക്കാരനാകാൻ പറ്റുന്ന താരങ്ങൾ ടീമിൽ ഉണ്ടെന്നും തന്റെ താരങ്ങളിൽ തനിക്ക് വിശ്വാസം ഉണ്ട് എന്നും ഇവാൻ പറഞ്ഞു.

Exit mobile version