Picsart 23 02 17 15 26 34 755

ലെസ്കോവിച് തിരികെയെത്തുന്നു, നാളെ കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കും

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷം നൽകുന്ന ഒരു വാർത്തയാണ് ഇന്ന് പത്ര സമ്മേളനത്തിൽ പരിശീലകൻ ഇവാൻ വുകമാനോവിച് പങ്കുവെച്ചത്‌‌. എടികെ മോഹൻ ബഗാനെതിരായ വരാനിരിക്കുന്ന മത്സരത്തിൽ ഡിഫൻഡർ ലെസ്‌കോവിച്ച് ടീമിലേക്ക് മടങ്ങിവരും. ലെസ്കോവിച് പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുത്തു എന്നും നാളെ ടീമിനൊപ്പം ഉണ്ടാകും എന്നും വുകമാനോവിച് പറയുന്നു.

കഴിഞ്ഞ ആറ് മത്സരങ്ങളിൽ പരിക്കുമൂലം ലെസ്‌കോവിച്ച് പുറത്തായിരുന്നു‌. ആ മത്സരങ്ങളിൽ വിക്ടർ മോംഗിൽ ആയിരുന്നു സെന്റർ ബാക്കിൽ കളിച്ചത്. മോംഗിൽ നല്ല പ്രകടനങ്ങൾ നടത്തിയിരുന്നു എങ്കിലും ഈ ആറ് മത്സരങ്ങളിൽ നിന്നായി ബ്ലാസ്റ്റേഴ്സ് 10 ഗോളുകൾ വഴങ്ങിയിരുന്നു.

ലെസ്‌കോവിചിന്റെ പരിക്ക് നേരത്തെ തന്നെ ഭേദമായിരുന്നു എന്നും എന്നാൽ അദ്ദേഹത്തെ പെട്ടെന്ന് കളത്തിലേക്ക് എത്തിച്ച് റിസ്ക് എടുക്കാൻ താല്പര്യമില്ലാത്തതിനാൽ ആണ് ഇതുവരെ ഇറക്കാതിരുന്നത് എന്നും ഇവാൻ ഇന്ന് പറഞ്ഞു.

Exit mobile version