Picsart 24 04 09 17 29 03 912

കിയാൻ നസീരിയെ സ്വന്തമാക്കാൻ ചെന്നൈയിൻ ശ്രമം

മോഹൻ ബഗാന്റെ യുവ സ്ട്രൈക്കർ കിയാൻ നസീരിയെ സ്വന്തമാക്കാൻ ചെന്നൈയിൻ എഫ് സി ശ്രമിക്കുന്നു. താരം അടുത്ത സീസണിൽ ചെന്നൈയിനിൽ എത്തും എന്നാണ് റിപ്പോർട്ടുകൾ. ചെന്നൈയിൻ താരത്തിന് മൂന്ന് വർഷത്തെ കരാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. നിലവിൽ നസീരിയുടെ മോഹൻ ബഗാനിലെ കരാർ ഈ സീസൺ അവസാനത്തോടെ തീരും.

23കാരനായ താരം കൂടുതൽ സമയം കളിക്കാൻ ആഗ്രഹിക്കുന്നത് കൊണ്ടാണ് ബഗാൻ വിടുന്നത്. ഈ സീസൺ ഐ എസ് എല്ലിൽ ആകെ 13 മത്സരങ്ങൾ മാത്രമെ താരം കളിച്ചുള്ളൂ. ഇതിൽ ഭൂരിഭാഗവും സബ്ബായാണ് കളിച്ചത്. ഒരു ഗോളും ഒരു അസിസ്റ്റും ഈ സീസണ കിയാൻ സംഭാവന ചെയ്തു. ഐ എസ് എല്ലിൽ ആകെ 42 മത്സരങ്ങൾ കളിച്ച താരം 4 ഗോളുകൾ നേടിയിട്ടുണ്ട്.

ഈസ്റ്റ് ബംഗാൾ ഇതിഹാസം ജംഷീദ് നസീരിയുടെ മകനാണ് കിയാൻ‌.

Exit mobile version