20220912 024105

കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ പരിശീലനം ആരംഭിച്ചു

കേരള ബ്ലാസ്റ്റേഴ്സ് സ്വന്തം തട്ടകത്തിൽ പരിശീലനം ആരംഭിച്ചു. ഇന്നലെ മുതൽ കേരള ബ്ലാസ്റ്റേഴ്സ് ടീം കൊച്ചിയിൽ പരിശീലനം ആരംഭിച്ചു. രണ്ട് ദിവസം മുമ്പ് മാത്രമായിരുന്നു ബ്ലാസ്റ്റേഴ്സ് കൊച്ചിയിലേക്ക് മടങ്ങി എത്തിയത്. ഒരു ദിവസത്തെ ഇടവേള എടുത്ത ശേഷമാണ് ബ്ലാസ്റ്റേഴ്സ് പരിശീലനം പുനരാരംഭിച്ചത്.

ഇതിനു മുമ്പ് മൂന്ന് ആഴ്ചകളായി ബ്ലാസ്റ്റേഴ്സ് യു എ ഇയിൽ പരിശീലനം നടത്തുക ആയിരുന്നു. ഇനി കേരളത്തിൽ ഉള്ള ക്ലബുകളുമായി ബ്ലാസ്റ്റേഴ്സ് സന്നാഹ മത്സരങ്ങൾ കളിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്‌. ഇനി ഒരു മാസത്തിൽ താഴെ മാത്രമെ പുതിയ ഐ എസ് എൽ സീസൺ തുടങ്ങാൻ ഉള്ളൂ.

Exit mobile version