ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ജംഷഡ്പൂരിന് എതിരെ

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഇന്ന് കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ജംഷഡ്പൂർ എഫ്‌സിയെ നേരിടും. പ്ലേ ഓഫ് പ്രതീക്ഷകൾ കണക്കിൽ സജീവമായി നിലനിർത്താൻ ബ്ലാസ്റ്റേഴ്സിന് ഒരു വിജയം ആവശ്യമാണ്. 21 കളികളിൽ നിന്ന് 24 പോയിൻ്റുള്ള ബ്ലാസ്റ്റേഴ്‌സിന് ബാക്കിയുള്ള എല്ലാ മത്സരങ്ങളും ജയിച്ചാലും പ്ലേ ഓഫ് സാധ്യത വളരെ കുറവാണ്.

ഇതിനകം പ്ലേ ഓഫ് സ്ഥാനം ഉറപ്പിച്ച ജംഷഡ്പൂർ എഫ്‌സി, നേരത്തെ ബ്ലാസ്റ്റേഴ്സുമായി ഏറ്റുമുട്ടിയപ്പോൾ 1-0 ന് ജയിച്ചിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് നിരയിൽ ഇന്ന് വിദേശ താരങ്ങളായ ജീസസ് ജിമനസും നോഹ സദോയിയും ഉണ്ടാകാൻ സാധ്യതയില്ല.

ഇന്ന് വൈകിട്ട് 7.30ന് നടക്കുന്ന മത്സരം സ്റ്റാർ സ്പോർട്സിൽ തത്സമയം കാണാം.

Exit mobile version