Picsart 23 09 21 18 57 33 550

ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരുവും സമനിലയിൽ

ഐ എസ് എൽ സീസണിലെ ആദ്യ മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ കളി ഗോൽ രഹിതമായി നിൽക്കുന്നു. കേരള ബ്ലാസ്റ്റേഴ്സ് ആണ് ആധിപത്യം പുലർത്തിയത് എങ്കിലും മികച്ച അവസരങ്ങൾ സൃഷ്ടിക്കാൻ ബ്ലാസ്റ്റേഴ്സിന് ആദ്യ പകുതിയിൽ ആയില്ല.

ആദ്യ മത്സരമായതു കൊണ്ടു തന്നെ കരുതലോടെയാണ് ഇരു ടീമുകളും കരുതലോടെയാണ് തുടങ്ങിയത്. ആദ്യ ഇരുപത് മിനുട്ടിൽ ഇരുടീമുകളും കാര്യമായി അവസരങ്ങൾ ഒന്നും സൃഷ്ടിച്ചില്ല. ഐമന്റെ മിന്നലാട്ടങ്ങൾ തുടക്കത്തിൽ ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷ നൽകി. 25ആം മിനുട്ടിൽ വലതു വിങ്ങിൽ ഡെയ്സുകെ നടത്തിയ നീക്കം ബ്ലാസ്റ്റേഴ്സിന് ഫ്രീകിക്ക് നൽകി. ഫ്രീകിക്കിലെ ഹെഡർ മിലോസിന് പക്ഷെ ലക്ഷ്യത്തിലേക്ക് തിരിക്കാൻ ആയില്ല.

33ആം മിനുട്ടിൽ ഡെയ്സുകെ ഒരു ഷോട്ട് തൊടുത്തു എങ്കിലും ഗുർപ്രീത് അത് അനായാസം സേവ് ചെയ്തു. 36ആം മിനുട്ടിൽ റോഷന്റെ ഷോട്ട് സമർത്ഥമായി സച്ചിൻ സേവ് ചെയ്തു. 41ആം മിനുട്ടിൽ ബ്ലാസ്റ്റേഴ്സിനായി പെപ്രയും മികച്ച ഒരു ഷോട്ട് പായിച്ചു.

Exit mobile version