Picsart 24 09 06 00 04 52 533

കേരള ബ്ലാസ്റ്റേഴ്‌സ് 2024-25 എവേ കിറ്റ് പുറത്തിറക്കി

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി 2024-25 സീസണിലേക്കുള്ള തങ്ങളുടെ എവേ കിറ്റ് ഔദ്യോഗികമായി പുറത്തിറക്കി, റേയൂർ സ്‌പോർട്‌സ് രൂപകൽപ്പന ചെയ്‌ത ജേഴ്സി നീല നിറത്തിലാണ് ഡിസൈൻ. ക്ലബിൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെ ഒരു വീഡിയോയിലൂടെ ആണ് ജേഴ്സി അനാച്ഛാദനം ചെയ്തത്. ആരാധകർക്കിടയിൽ സമ്മിശ്ര പ്രതികരണമാണ് ജേഴ്സിക്ക് ലഭിക്കുന്നത്.

ഫാൻകോഡിൻ്റെ ഓൺലൈൻ സ്റ്റോറിൽ ജേഴ്സി വാങ്ങാൻ ലഭ്യമാകും, ക്ലബ്ബ് പുതിയ സീസണിനായി തയ്യാറെടുക്കുകയാണ്. ഒമ്പതാം തീയതി ലുലുമാളിൽ വെച്ച് ക്ലബ് സ്ക്വാഡിനെ ഔദ്യോഗികമായി പ്രഖ്യാപിക്കും. അന്ന് ഹോം ജേഴ്സിയും പുറത്തിറക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

Exit mobile version