Picsart 22 10 15 12 55 26 828

എ ടി കെ മോഹൻ ബഗാനെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ടീമിലെ ഒരു താരം ഉണ്ടാകില്ല

നാളെ നടക്കുന്ന എ ടി കെ മോഹൻ ബഗാന് എതിരായ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ മത്സരത്തിൽ ടീമിൽ ഒരു യുവതാരം ഉണ്ടാകില്ല. പരിക്ക് കാരണം ആയുഷ് അധികാരി ആണ് സ്ക്വാഡിനൊപ്പം നാളെ ഉണ്ടാകില്ല എന്ന് ഉറപ്പായത്. ആയുഷിന് പരിക്ക് ആണ് എന്നും എന്നാൽ പരിക്ക് ഗുരുതരമല്ല എന്നും ഇന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.

ആയുഷിന് നടത്തിയ സ്കാനിൽ പരിക്ക് സാരമുള്ളത് അല്ല എന്നാണ് വ്യക്തമായത്. നാളത്തെ മത്സരത്തിൽ ഇല്ലാ എങ്കിലും 2 ദിവസം കൊണ്ട് ആയുഷിന് പരിശീലനം പുനരാരംഭിക്കാൻ ആകും എന്നും ഇവാൻ പറഞ്ഞു. ആയുഷ് ഒഴികെ ബാക്കി എല്ലാ ബ്ലാസ്റ്റേഴ്സ് താരങ്ങളും ഫിറ്റ് ആണ് എന്നും കോച്ച് പറഞ്ഞു.

Exit mobile version