Picsart 23 09 22 09 55 58 476

ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന് രണ്ടാം അങ്കം, വിജയം തുടരണം

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് അവരുടെ രണ്ടാം മത്സരത്തിന് ഇറങ്ങും. ആദ്യ മത്സരത്തിൽ ബെംഗളൂരു എഫ് സിയെ തോൽപ്പിച്ച കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ജംഷദ്പൂർ എഫ് സിയെ ആകും നേരിടുക. കൊച്ചി കലൂർ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. കനത്ത മഴ ആണെങ്കിലും ഇന്നും കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം കാണാൻ ഗ്യാലറി നിറയെ ആരാധകർ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. രാത്രി 8 മണിക്ക് നടക്കുന്ന മത്സരം സൂര്യ മൂവീസിലും ജിയോ സിനിമയിലും കാണാം.

ആദ്യ മത്സരത്തിൽ ബെംഗളൂരു എഫ് സിക്ക് എതിരെ മികച്ച പ്രകടനം കാഴ്ചവെക്കാൻ ബ്ലാസ്റ്റേഴ്സിനായിരുന്നു. അന്നത്തെ ടീമിൽ കാര്യമായ മാറ്റങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് വരുത്താൻ സാധ്യതയില്ല. ദിമി പരിക്ക് മാറി തിരികെ എത്തിയിട്ടുണ്ട്‌. ഇന്ന് ബെഞ്ചിൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു‌‌. രാഹുൽ കെപി, ബ്രൈസ്, സൗരവ്, ഇഷാൻ പണ്ടിത എന്നിവർ ബ്ലാസ്റ്റേഴ്സിന് ഒപ്പം ഉണ്ടാകില്ല.

ജംഷദ്പൂർ ആദ്യ മത്സരത്തിൽ വിജയിക്കാൻ ആകാതെയാണ് ഇന്ന് ബ്ലാസ്റ്റേഴ്സിനെ നേരിടാൻ എത്തുന്നത്. ആദ്യ മത്സരത്തിൽ അവർ ഈസ്റ്റ് ബംഗളിണൊട് സമനില വഴങ്ങിയിരുന്നു.

Exit mobile version