Picsart 23 07 28 11 50 22 584

സൊട്ടിരിയോക്ക് പകരം ഓസ്ട്രേലിയൻ ഫോർവേഡിനെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി

പരിക്കേറ്റ് പുറത്തായ ഫോർവേഡ് ജോഷുവ സൊട്ടിരിയോക്ക് പകരം കേരള ബ്ലാസ്റ്റേഴ്സ് ഒരു വിദേശ താരത്തെ സ്വന്തമാക്കുന്നു‌. ഓസ്ട്രേലിയൻ സ്ട്രൈക്കർ ആയ റയാൻ വില്യംസ് ആണ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്. 29കാരനായ റയൽ വില്യംസ് ഓസ്ട്രേലിയൻ ക്ലബായ പെർത്ത് ഗ്ലോറിയിൽ നിന്നാണ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്‌. ഒരു വർഷത്തെ കരാർ റയാൻ വില്യംസ് ഒപ്പുവെക്കും‌. താരം പെർത്ത് ഗ്ലോറി വിട്ടതായി ക്ലബ് ഇന്ന് അറിയിച്ചു.

റയാൻ വില്യംസിന്റെ സൈനിംഗ് കേരള ബ്ലാസ്റ്റേഴ്സ് ഉടൻ ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇംഗ്ലീഷ് ക്ലബുകളായ പോർട്സ്മത്ത്, ഓക്സ്ഫോർഡ് യുണൈറ്റഡ്, ബ്രാൻസ്ലി എന്നീ ക്ലബുകൾക്ക് ആയെല്ലാം കളിച്ചു പരിചയമുള്ള താരമാണ് റയാൻ വില്യംസ്.

പോർട്സ്മതിലൂടെയാണ് അദ്ദേഹം കരിയർ ആരംഭിച്ചത്‌. അവസാനം 2019 മുതൽ 2021 വരെയും അദ്ദേഹം പോർട്സ്മതിൽ ഉണ്ടായിരുന്നു. കഴിഞ്ഞ സീസൺ തുടക്കത്തിൽ ആയിരുന്നു പെർത്ത് ഗ്ലോറിയിൽ എത്തിയത്‌.

Exit mobile version