Picsart 23 12 14 01 07 33 886

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് പഞ്ചാബ് എഫ് സിക്ക് എതിരെ

ഐ എസ് എല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് പഞ്ചാബ് എഫ് സിയെ നേരിടും. പഞ്ചാബിന്റെ ഹോം ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് വിജയത്തിൽ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നുണ്ടാകില്ല. ഐ എസ് എല്ലിൽ ഇതുവരെ ഒരു വിജയം കണ്ടെത്താൻ കഴിയാത്ത ടീമാണ് പഞ്ചാബ് എഫ് സി.

പക്ഷെ ഇന്ന് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടാകില്ല എന്നത് ക്ലബിന് വലിയ തിരിച്ചടിയാകും. ലൂണ മുട്ടിനേറ്റ പരിക്ക് കാരണം ദീർഘകാലം പുറത്തിരിക്കും എന്നാണ് റിപ്പോർട്ടുകൾ. സസ്പെൻഷൻ കാരണം പരിശീലകൻ ഇവാൻ വുകമാനോവിചും ഇന്ന് ടീമിനൊപ്പം ഉണ്ടാകില്ല.

9 മത്സരങ്ങളിൽ നിന്ന് 17 പോയിന്റുമായി ലീഗിൽ ഇപ്പോൾ രണ്ടാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്. പഞ്ചാബ് ആകട്ടെ 5 പോയിന്റുമായി പതിനൊന്നാം സ്ഥാനത്തും നിൽക്കുന്നു. ഇന്ന് രാത്രി 8 മണിക്ക് നടക്കുന്ന മത്സരം ജിയോ സിനിമയിലും സൂര്യ മൂവീസിലും കാണാം.

Exit mobile version