Picsart 22 12 26 00 17 00 482

ക്രിസ്മസ് സമ്മാനമായി വിജയം വേണം, കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഒഡീഷക്ക് എതിരെ

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് വീണ്ടും ഇറങ്ങുകയാണ്. കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഒഡീഷ എഫ് സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ക്രിസ്മസും പുതുവത്സരവും എല്ലാം ആയതു കൊണ്ട് തന്നെ ആഘോഷ മൂഡിൽ ഉള്ള കൊച്ചി ഇന്ന് ആഗ്രഹിക്കുന്നത് കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം ആകും. സീസൺ തുടക്കത്തിൽ ഒഡീഷയെ നേരിട്ടപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് പരാജയം ഏറ്റുവാങ്ങിയിരുന്നു. അതിനു പക വീട്ടുക കൂടെ ഇവാൻ വുകമാനോവിചിന്റെ ലക്ഷ്യം ആകും.

കേരള ബ്ലാസ്റ്റേഴ്സ് അവസാന ആറ് മത്സരങ്ങളിൽ പരാജയം അറിഞ്ഞിട്ടില്ല. ആറിൽ അഞ്ച് മത്സരങ്ങളും ബ്ലാസ്റ്റേഴ്സ് വിജയിക്കുകയും ചെയ്തു. ഇന്ന് വിജയിച്ചാൽ കേരള ബ്ലാസ്റ്റേഴ്സിന് ലീഗിൽ മൂന്നാം സ്ഥാനത്ത് എത്താം. ഒരു സമനില വരെ ബ്ലാസ്റ്റേഴ്സിനെ മൂന്നാം സ്ഥാനത്ത് എത്തിക്കും.

അവസാന മത്സരത്തിൽ സമനില വഴങ്ങിയത് കൊണ്ട് ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ ചില മാറ്റങ്ങൾ ഇവാൻ വുകമാനോവിച് കൊണ്ടു വരാൻ സാധ്യതയുണ്ട്. ഇന്ന് രാത്രി 7.30നാണ് മത്സരം നടക്കുക. കളി തത്സമയം ഹോട്സ്റ്റാറിലും സ്റ്റാർ സ്പോർട്സിലും കാണാം.

Exit mobile version