Img 20230905 Wa0102

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ മെഡിക്കല്‍ പാര്‍ട്ണറായി ഫ്യൂച്ചർഏസ് ഹോസ്പിറ്റൽ

കൊച്ചി, സെപ്റ്റംബർ 05, 2023: കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി, 2023-24 ഹീറോ ഐഎസ്എല്‍ സീസണിനുള്ള തങ്ങളുടെ ഔദ്യോഗിക ആരോഗ്യ പങ്കാളികളായി ഫ്യൂച്ചർഏസ് ഹോസ്പിറ്റലിനെ പ്രഖ്യാപിച്ചു. നൂതനവും ഓരോരുത്തർക്കും പ്രത്യേക പരിചരണം ഉറപ്പുനൽകുന്നതുമായ ആരോഗ്യ സേവനം വാഗ്ദാനം ചെയ്യുന്ന സ്ഥാപനമാണ് ഫ്യൂച്ചർഏസ് ഹോസ്പിറ്റൽ. ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ ആരോഗ്യ കാര്യങ്ങളുടെ ചുമതല ഫ്യൂച്ചർഏസ് ഹോസ്പിറ്റലിനായിരിക്കും.

കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുമായി ആരോഗ്യ പങ്കാളികളെന്ന നിലയില്‍ സഹകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്ന് ഫ്യൂച്ചർഏസ് ഹോസ്പിറ്റൽ ഡയറക്ടർ ആൻഡ് സിഇഒ ഡോ. അൻവർ ഹസയ്ൻ പറഞ്ഞു. “ആരോഗ്യമാണ് സന്തോഷമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഫ്യൂച്ചർഏസിലൂടെ ഓരോരുത്തരെയും തങ്ങൾ ആരോഗ്യവാന്മാരാണെന്ന് പറയുന്നതിന് ആത്മവിശ്വാസം നൽകാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നതും. കളത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് വൈദ്യ സംബന്ധമായ എല്ലാ പിന്തുണയും നൽകാനാകുമെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. സീസണിൽ ടീമിന് എല്ലാവിധ വിജയാശംസകളും അറിയിക്കുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.

തങ്ങളുടെ ആരോഗ്യ പങ്കാളികളായി ഫ്യൂച്ചർഏസ് ഹോസ്പിറ്റൽ എത്തുന്നതിൽ സന്തോഷമുണ്ടെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു. “ശാരീരികമായും മാനസികമായും ആരോഗ്യമുള്ളവരായിരിക്കാന്‍, ഞങ്ങളുടെ കളിക്കാര്‍ക്ക് വിദഗ്ധരായ ഡോക്ടര്‍മാരുടെ പിന്തുണയും ഉപദേശവും വളരെ പ്രധാനമാണ്. ഫ്യൂച്ചർഏസ് ഹോസ്പിറ്റലുമായുള്ള പങ്കാളിത്തത്തിലൂടെ വരുന്ന ഹീറോ ഐഎസ്എൽ സീസണിൽ ഞങ്ങളുടെ താരങ്ങൾക്ക് കൃത്യമായ വൈദ്യപരിചരണം ഉറപ്പാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.”

Exit mobile version