Picsart 24 05 23 22 30 56 177

കേരള ബ്ലാസ്റ്റേഴ്സിൽ ചേരാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ടെന്ന് മൈക്കൽ സ്റ്റാറേ

കേരള ബ്ലാസ്റ്റേഴ്സിൽ ചേരാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ മൈക്കൽ സ്റ്റാറേ പറഞ്ഞു. ഏഷ്യയിൽ തുടരാൻ ആണ് താൻ ആഗ്രഹിച്ചത് എന്നും അതിന് അനുയോജ്യമായ ക്ലബാണ് കേരള ബ്ലാസ്റ്റേഴ്സ് എന്നും പുതിയ കോച്ച് പറഞ്ഞു.

“മാനേജ്‌മെൻ്റുമായുള്ള പ്രചോദനാത്മകവും ക്രിയാത്മകവുമായ ചർച്ചകൾക്ക് ശേഷമാണ് കേരള ബ്ലാസ്റ്റേഴ്സിൽ ചേരാൻ തീരുമാനിച്ചത്. കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയതിൽ സന്തോഷമുണ്ടെന്ന് മൈക്കൽ സ്റ്റാറേ പറഞ്ഞു.”

“ഏഷ്യയിൽ കോച്ചിംഗ് കരിയർ തുടരാൻ സാധിച്ചതിലും ഈ മനോഹരമായ ഭൂഖണ്ഡത്തിലെ എൻ്റെ മൂന്നാമത്തെ രാജ്യത്തിൽ എത്തിച്ചേരുവാനും സാധിച്ചതിൽ ഞാൻ വളരെ അഭിമാനിക്കുന്നു. ഇന്ത്യയിൽ എത്തി എല്ലാവരെയും കാണാൻ ഞാൻ ആഗ്രഹിക്കുന്നു കൂടാതെ ഒത്തൊരുമിച്ചു ചില മഹത്തായ കാര്യങ്ങൾ ചെയ്യുവാനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു” – സ്റ്റാറേ കൂട്ടിച്ചേർത്തു.

Exit mobile version