Picsart 24 02 16 20 13 58 263

വിരസമായ ആദ്യ പകുതി, അവസരങ്ങൾ സൃഷ്ടിക്കാൻ ആകാതെ കേരള ബ്ലാസ്റ്റേഴ്സും ചെന്നൈയിനും

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ചെന്നൈയിനെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിക്ക് പിരിയുമ്പോൾ ഗോൾ രഹിത സമനിലയിൽ. ദിമി ഇല്ലാത്തത് കൊണ്ട് തന്നെ അറ്റാക്കിൽ നല്ല നീക്കങ്ങൾ ഒന്നും ബ്ലാസ്റ്റേഴ്സിൽ നിന്ന് ആദ്യ പകുതിയിൽ കാണാൻ ആയില്ല. വിരസമായിരുന്നു ആദ്യ പകുതി. ഇരു ഭാഗത്തും വലിയ അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടില്ല.

ഫെഡോർ ചേർനിചിന്റെ ചില നീക്കങ്ങൾ ആണ് ബ്ലാസ്റ്റേഴ്സിന് ആകെ പ്രതീക്ഷ നൽകുന്നത്. ആദ്യ പകുതിയിൽ 36ആം മിനുട്ടിൽ ബ്ലാസ്റ്റേഴ്സിന്റെ ഗോൾ കീപ്പർ സച്ചിൻ സുരേഷ് പരിക്കേറ്റ് പുറത്ത് പോയത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി. കരൺജിത് പകരക്കാരനായി ഇറങ്ങി.

Exit mobile version