കമൽജിത് സിംഗ് ഹൈദരാബാദ് വിട്ട് ഒഡീഷയിലേക്ക്

പഞ്ചാബി ഗോൾ കീപ്പറായ കമൽജിത് സിംഗ് ഹൈദരബാദ് എഫ് സി വിടും. താരം ഒഡീഷ എഫ് സിയിലേക്ക് ആകും പോവുക. 2018ൽ ആൺ. കമൽ ജിത് പൂനെ സിറ്റിയിൽ എത്തിയത്. പൂനെ സിറ്റി ഹൈദരാബാദ് ആയി മാറിയപ്പോൾ താരം ക്ലബിനൊപ്പം തന്നെ തുടരുക ആയിരുന്നു. ഈ സീസണിൽ ഹൈദരബാദിനെ നയിച്ചതും ഈ 24കാരൻ ആയിരുന്നു.

എങ്കിലും വലിയ പ്രകടനങ്ങൾ ഹൈദരബാദ് ഡിഫൻസിന് പിറകിൽ കാഴ്ചവെക്കാൻ കമൽ ജിതിനായില്ല. അതാണ് താരം ക്ലബ് വിടുന്നത് ആലോചിക്കാൻ കാരണം. ഐ എസ് എല്ലിൽ ഇതുവരെ 29 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. മുമ്പ് ഐ ലീഗിൽ മിനേർവ എഫ്സിയുടെ താരമായിരുന്ന കമൽജിത്. സ്പോർട്ടിങ് ഗോവയുടെയും വല കാത്തിട്ടുണ്ട്.

Exit mobile version