Picsart 23 11 29 14 43 35 996

ജീക്സൺ പരിശീലനം പുനരാരംഭിച്ചു

കേരള ബ്ലാസ്റ്റേഴ്സ് മധ്യനിര താരം ജീക്സൺ സിംഗ് പരിക്ക് മാറി തിരികെയെത്തുന്നു‌. ജീക്സൺ പരിശീലനം പുനരാരംഭിച്ചു. ഈ മാസം തുടക്കത്തിൽ ആയിരുന്നു ജീക്സന്റെ ശസ്ത്രക്രിയ പൂർത്തിയായത്‌. താരം പ്രതീക്ഷിക്കപ്പെട്ടതിനേക്കാൾ വേഗത്തിൽ പരിശീലനത്തിന് മടങ്ങി എത്തിയ കേരള ബ്ലാസ്റ്റേഴ്സിന് ഊർജ്ജം നൽകും. ഇനിയും ഒന്നിലധികം ആഴ്ച എടുക്കും ജീക്സൺ മാച്ച് സ്ക്വാഡിൽ എത്താൻ എന്നാണ് സൂചന.

ജീക്സണ് മുംബൈ സിറ്റിക്ക് എതിരായ മത്സരത്തിന് ഇടയിൽ തോളിന് പരിക്കേറ്റിരുന്നു‌. ആ പരിക്ക് മാറാൻ ആണ് ശസ്ത്രക്രിയ നടത്തിയത്.പരിക്ക് കാരണം ഇന്ത്യയുടെ മെർദേക കപ്പിലെ മത്സരം ജീക്സണ് നഷ്ടമായിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് മധ്യനിരയിലെ ഏറ്റവും പ്രധാനപ്പെട്ട താരമണ് ജീക്സൺ.

Exit mobile version