Img 20220804 162929

മോഹൻ ബഗാന്റെ യുവതാരമായിരുന്ന സാഹിലിനെ ജംഷദ്പൂർ എഫ് സി സ്വന്തമാക്കി | Jamshedpur FC signs Sheikh Sahil

മോഹൻ ബഗാൻ യുവതാരം എസ് കെ സാഹിലിനെ ജംഷദ്പൂർ എഫ് സി സ്വന്തമാക്കി. മൂന്ന് വർഷത്തെ കരാറിലാണ് സാഹിൽ ജംഷദ്പൂർ എഫ് സിയിലേക്ക് എത്തുന്നത്. ഇന്ന് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ക്ലബ് നടത്തി. സാഹിലിന്റെ മോഹൻ ബഗാനിലെ കരാർ അവസാനിച്ചത് കൊണ്ട് ഫ്രീ ഏജന്റായാണ് താരമെത്തുന്നത്.

22കാരനായ സാഹിലിന്റെ മോഹൻ ബഗാനായുള്ള മധ്യനിരയിലെ പ്രകടനം ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. ഇന്ത്യയിലെ തന്നെ മികച്ച ടാലന്റുകളിൽ ഒന്നായാണ് സാഹിലിനെ കണക്കാക്കുനത്. ഐ ലീഗിൽ മോഹൻ ബഗാൻ കിരീടം നേടിയ സീസണിലായിരുന്നു സാഹിലിന്റെ മികച്ച പ്രകടനം. എന്നാൽ ഐ എസ് എല്ലിലേക്ക് മോഹൻ ബഗാൻ എത്തിയത് മുതൽ താരത്തിന് അവസരം കുറഞ്ഞു. അവസാന സീസണിൽ ഒരു മത്സരം പോലും സാഹിൽ കളിച്ചിരുന്നില്ല.

ജംഷദ്പൂരിൽ എത്തി കരിയർ നേരെ ആക്കാൻ ആകും സാഹിലിന്റെ ലക്ഷ്യം.

Story Highlight: Jamshedpur signs midfielder Sheikh Sahil

Exit mobile version