Img 20220802 013526

ജോർദൻ മറെ ജംഷദ്പൂർ വിട്ടു | Jamshedpur FC announce the departure of Jordan Murray

സ്ട്രൈക്കർ ജോർദൻ മറെ ക്ലബ് വിട്ടു. താരം ക്ലബ് വിട്ടതായി ജംഷദ്പൂർ ഇന്നലെ പ്രഖ്യാപിച്ചു. കഴിഞ്ഞ സീസണിൽ ആയിരുന്നു മറെ ജംഷദ്പൂരിൽ എത്തിയത്. ലീഗിൽ 17 മത്സരങ്ങൾ ജംഷദ്പൂരിനായി കളിച്ച മറെ 4 ഗോളുകൾ നേടിയിരുന്നു. താരം ഇനി ഇന്ത്യയിൽ തുടരുമോ എന്ന് വ്യക്തമല്ല.

അതിനു മുമ്പുള്ള സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടായിരുന്ന താരമായിരുന്നു ജോർദൻ മറെ. കേരള ബ്ലാസ്റ്റേഴ്സിനായി 19 മത്സരങ്ങൾ കളിച്ച താരം ഏഴു ഗോളുകളുമായി അന്ന് ക്ലബിന്റെ ടോപ് സ്കോറർ ആയി. ഒരു അസിസ്റ്റും 26കാരൻ കേരളത്തിനായി സംഭാവന ചെയ്തിരുന്നു.

Story Highlights: Jamshedpur FC announce the departure of Australian forward Jordan Murray.

Exit mobile version