Picsart 22 12 26 20 14 13 284

ഇവാൻ കലിയുഷ്നി കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരത്തിൽ ഉണ്ടാകില്ല

കേരള ബ്ലാസ്റ്റേഴ്സ് മധ്യനിരയിലെ പ്രധാന താരമായ ഇവാൻ കലിയുഷ്നി കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരത്തിൽ ഉണ്ടാകില്ല. ഇന്നലെ നടന്ന ഒഡീഷക്ക് എതിരായ മത്സരത്തിൽ ഇവാൻ തന്റെ ഈ സീസണിലെ നാലാം മഞ്ഞ കാർഡ് വാങ്ങിയിരുന്നു. അതുകൊണ്ട് തന്നെ ഇവാന് ഒരു മത്സരത്തിൽ സസ്പെൻഷൻ ലഭിക്കും. ജംഷദ്പൂരിന് എതിരായ മത്സരം ആകും ഇവാന് നഷ്ടമാവുക.

ഇവാൻ ഇല്ലാത്തത് കൊണ്ട് തന്നെ ജംഷദ്പൂരിനെതിരെ ആര് മധ്യനിരയിൽ ജീക്സണ് ഒപ്പം ഇറങ്ങും എന്ന കാര്യം ഉറപ്പില്ല. പൂട്ടിയ ക്ലബ് വിടുന്നതിനാൽ ഇനി കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കാൻ സാധ്യതയില്ല. ഇവാന് പകരം വിക്ടർ മോംഗിൽ മധ്യനിരയിലെത്താനോ അല്ലായെങ്കിൽ ആയുഷ് ജീക്സണ് ഒപ്പം മധ്യനിരയിൽ ഇറങ്ങാനോ ആണ് സാധ്യത. ജനുവരി 3നാണ് കേരള ബ്ലാസ്റ്റേഴ്സ് ജംഷദ്പൂർ പോരാട്ടം.

Exit mobile version